ജിയോ ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്‌

0
105

ജിയോയുടെ സേവന സംവിധാനങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണവുമായി വെബ്‌സൈറ്റ്. ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചായിരുന്നു പ്രചാരണം. ജിയോ ഉപയോക്താക്കളുടെ ഇ-മെയില്‍ ഐഡി, ആധാര്‍ നമ്പര്‍, പേര് തുടങ്ങിയവയാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

http://www.magicapk.com എന്ന സൈറ്റ് വഴിയായിരുന്നു വിവരങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ പിന്നീട് ഈ സൈറ്റ് ലഭ്യമല്ലാതായി. എന്നാല്‍, വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും സുരക്ഷിതമല്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്നും റിലയന്‍സ് ജിയോ പ്രതികരിച്ചു.

ജിയോ വരിക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അതീവ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വെബ്സൈറ്റിനെതിരെ പരാതി നല്‍കുമെന്നും ജിയോ അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഈ സംഭവത്തിന്റെ പിന്നില്‍ ആരാണെന്ന് തിരിച്ചറിയാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല.

മുംബൈയില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തു വിട്ടതെന്ന് ഐപി അഡ്രസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങള്‍ പുറത്തുവിട്ട വെബ്‌സൈറ്റ് മൊബൈല്‍ റീച്ചാര്‍ജിംഗുമായി ബന്ധപ്പെട്ടതായേക്കാമെന്ന സംശയത്തിലാണ് ജിയോ.