നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് പരസ്യമായി ആദ്യം പറഞ്ഞത് മഞ്ജുവാര്യര്‍. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടത്തിയ പ്രതിഷേധക്കൂട്ടായ്മയിലാണ് ഗൂഢാലോചനയുണ്ടെന്ന പരാമര്‍ശം മഞ്ജു നടത്തിയിരിക്കുന്നത്.
2017 ഫെബ്രുവരി 19നാണ് കൊച്ചിയിലെ ദര്‍ബാര്‍ ഹാളിലെ ഗ്രൗണ്ടില്‍ പ്രതിഷേധ കൂട്ടായ്മ ചേര്‍ന്നത്. മലയാളത്തിലെ പ്രമുഖ നടന്മാര് ശബ്ദമുയര്‍ത്തിയും അല്ലാതെയും ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ മഞ്ജുവാര്യര്‍ തന്റെ പരാമര്‍ശത്തില്‍ മഞ്ജുവാര്യര്‍ ഉറച്ചുനിന്നു.”ഞാനവളെ കണ്ടു. ധീരയാണ് അവള്. ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. സംഭവത്തില്‍ സങ്കടമല്ല, രോഷമാണ് തോന്നുന്നത്”. മഞ്ജു വാര്യരുടെ കൂട്ടായ്മയിലെതികരണം ഇത്തരത്തിലായിരുന്നു.
അന്നത്തെ യോഗത്തിൽ നടിയെ ആക്രമിച്ച സംഭവത്തിൽ ഉന്നത ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് ഒരേയൊരു താരമായിരുന്നു- ദിലീപിന്റെ മുൻഭാര്യ കൂടിയായ മഞ്ജു വാര്യർ . എന്നാൽ അന്നാരും കരുതിയില്ല, ദിലീപായിരുന്നു ഈ ഗൂഢാലോചനക്ക് പിന്നിലെന്ന്. എന്നാൽ മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങൾ അച്ചട്ടാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നത്. ദിലീപിനെ അറസ്റ്റു ചെയ്തതോടെ മഞ്ജുവിന്റെ വാക്കുകൾ ശരിയായി വന്നു.മഞ്ജു വാര്യരുടെ ഗൂഢാലോചന പരാമർശത്തോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.
നടിക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് കൂടെനിന്ന മഞ്ജുവിന്റെ വിജയം കൂടിയാണ് ദിലീപിന്റെ അറസ്റ്റ്. താരസംഘടനയെ വെല്ലുവിളിച്ചുകൊണ്ട് വനിതാ സംഘടനയുണ്ടാക്കിയതും മുഖ്യമന്ത്രിയെ കണ്ടതുമെല്ലാം ആക്രമണത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താൻ വേണ്ടിയായിരുന്നു. ഒടുവിൽ ഗൂഢാലോചന കുറ്റത്തിന് ദിലീപിന്റെ കയ്യിൽ വിലങ്ങ് വീഴുമ്ബോൾ മഞ്ജുവിന്റെ പോരാട്ടം കൂടിയാണ് ഫലപ്രാപ്തിയിലെത്തുന്നത്.
എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യത്തെ അഭിപ്രായം കേസിൽ യാതൊരു ഗൂഢാലോചന ഇല്ലെന്നുമായിരുന്നു. ഈ പരാമർശത്തിന് അദ്ദേഹം തന്നെ ഒരുപാട് പഴി കേൾക്കേണ്ടിയും വന്നു. ഇതിനിടെയാണ് സിനിമാ മേഖലയിലെ പുതിയ സ്ത്രീ കൂട്ടയ്മയായ ‘വുമൺ ഇൻ സിനിമാ കളക്റ്റീവ്’ മുഖ്യമന്ത്രിയെ കാണാൻ എത്തിയത് ഇതോടെയാണ് മുഖ്യമന്ത്രി നിലപാട് മാറിയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.
”ഞെട്ടിക്കുന്ന സംഭവം. പൊലീസ് സത്യസന്ധമായി മുന്നോട്ട് പോകുന്നു. ആക്രമിക്കപ്പെട്ടത് തന്റെ കൂടെ ഏറ്റവും കൂടുതല്‍ സിനിമ ചെയ്ത വ്യക്തി. വാര്‍ത്തകള്‍ വളച്ചൊടിക്കരുത്. ദിലീപ് അമ്മയുടെ പ്രതിഷേധ കൂട്ടായ്മയില്‍ എല്ലാവരേയും സാക്ഷിയാക്കി പറഞ്ഞ വാക്കുകളാണ്. എന്നാല്‍ ദിലീപ് പറഞ്ഞ വാക്കുകള്‍ പോലീസ് അക്ഷരംപ്രതി ക്യത്യമാക്കി എന്നു വേണം പറയാന്‍.