നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കേസിൽ സിനിമ നടൻ ദിലീപിനെ പോലീസ് അറസ്റ് ചെയ്തു . പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. ചോദ്യം ചെയ്യാൻ വിളിച്ച ദിലീപിന്റെ അറസ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തുകയായിരുന്നു .രാവിലെ മുതൽ രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്തത് .
ഗൂഢാലോചന സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസിന് പുതിയ തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്. രണ്ടു വർഷമായി നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടക്കുകയാണെന്നാണു പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. രഹസ്യകേന്ദ്രത്തിലാണ് രാവിലെ മുതൽ ദിലീപിനെ ചോദ്യം ചെയ്യുന്നത്.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇയാളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തില്ല. പിന്നീട് മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തുവരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെഴ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തിരുന്നു. തുടർന്നു നടി കാവ്യ മാധവന്റെന കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോർജേട്ടൻസ് പൂര’ ത്തിന്റെക ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെശ തെളിവുകളും ലഭിച്ചു.
പൾസർ സുനി ജയിലിൽനിന്നു കൊടുത്തയച്ച കത്തിൽ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവൻ ചിത്രങ്ങളും പോലീസ് പരിശോധിച്ചെന്നാണു സൂചന.
നടിയെ പ്രതി പൾസർ സുനി വാഹനത്തിൽവച്ച് ശാരീരികമായി അപമാനിക്കുന്നതെന്നു കരുതുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചെന്നാണു വിവരം. ഇതിന്റെബ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലായിരുന്നു പോലീസ്. തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നു നടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നടിയെ ഉപദ്രവിച്ചതിന്റെന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏൽപ്പിച്ചെന്നുമൊക്കെയാണ് ചോദ്യം ചെയ്യലിൽ സുനി ആദ്യം പറഞ്ഞിരുന്നത്.