നാദിര്‍ഷായും ദിലീപിന്റെ മാനേജർ അപ്പുണ്ണിയും കസ്റ്റഡിയിലായതായി സൂചന

0
346

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്നാലെ നാദിര്‍ഷായും അറസ്റ്റിലായതായി സൂചന. വൈകുന്നേരത്തോടെ നാദിര്‍ഷായെ കസ്റ്റഡിയിൽ എടുത്തു എന്നാണ് പോലീസ് നല്കുന്ന സൂചന. ദിലീപിന്റെ അറസ്റ്റ് നടപടികൾ പൂര്ത്തീ കരിച്ച ശേഷം നാദിര്‍ഷാ, മാനേജർ അപ്പുണ്ണി എന്നിവരുടെ അറസ്റ്റും പോലീസ് വെളിവാക്കും.

കേസിലെ നിര്‍ണായക  തെളിവ് കിട്ടിയപ്പോൾ മാപ്പ് സാക്ഷിയാക്കാം എന്ന വാഗ്ദാനം നാദിര്‍ഷായ്ക്ക് മുന്നിൽ വെച്ചെങ്കിലും ഉറ്റ സുഹൃത്തിനെ കൈവിടാൻ നാദിര്‍ഷാ തയ്യാറായില്ല . രണ്ടു ദിവസം മുന്‍പായിരുന്നു ഇത്. നാദിർ ഷായുടെ ഒരു സുഹൃത്തിനെ ഉപയോഗിച്ചാണ് പോലീസ് ഈ നീക്കം നടത്തിയത്. എന്നാൽ മാപ്പ് സാക്ഷി ആയിക്കൂടെ എന്ന സുഹൃത്തിന്റെ ചോദ്യത്തോട് ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നാണ് നാദിര്‍ഷാ മറുപടി നല്കികയത്.

തിങ്കളാഴ്ച കാലത്ത് മുതൽ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. ഇരുവരുടെയും അറസ്റ്റ് പോലീസ് സ്ഥിരികരിച്ചു. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യകേന്ദ്രത്തിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. ഇപ്പോൾ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്. ഗൂഢാലോചനാ കേസിൽ പുതിയ തെളിവുകൾ ലഭിച്ചതിനെ തുടര്ന്നാണ് അറസ്റ്റ് എന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂർ ചോദ്യംചെയ്തിരുന്നു.കൊച്ചിയിൽ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ശൂരിൽ നിന്ന് കാറിൽ വരുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നല്കിയ പരാതിയെ തുടര്ന്ന് ആദ്യം പള്‍സര്‍ സുനിയെ അറസ്റ്റ്  ചെയ്തു.

സംഭവത്തിൽ ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂർ ചെയ്തിരുന്നു. ഇതിൽ നിന്ന് പോലീസിന് നിര്ണായകമായ ചില സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ അറസ്റ്റിൽ കലാശിച്ചത്.കേസിൽ അറസ്റ്റിലായ പള്‍സര്‍ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പള്‍സര്‍ സുനിയുമായി ബന്ധം ഇല്ലെന്നു പറഞ്ഞ ദിലീപിന്റെ സെറ്റില്‍  പള്‍സര്‍ നില്‍ക്കുന്ന ചിത്രം  പുറത്തുവന്നതോടെ കഥയാകെ മാറി.
ഇതിനുശേഷം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനത്തിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തി. ഈ പരിശോധനയിൽ ദിലീപിന്റെ അറസ്റ്റിലേയ്ക്ക് നീളുന്ന നിര്ണായകമായ തെളിവ്കളാണ ്‌പോലീസിന് ലഭിച്ചത്.