തിരുവനന്തപുരം വെമ്പായത്തിനു സമീപം കെ.എസ്.ആര്.ടി.സി ബസ് മറഞ്ഞു നിരവധിപേര്‍ക്ക് പരിക്ക്. ഗുരുവായൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. 27 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് ഇത്.
ട്രാക്ക് തെറ്റിച്ച് പെരുംകൂര്‍ തോടിന് കുറുകെയുള്ള പാലത്തിനു എതിരെ വന്ന വാഹനത്തില്‍ തട്ടാതെ വെട്ടിച്ചതാണ് അപകടത്തിനു കാരണം. പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.