ബോട്ടില്‍ കപ്പലിടിച്ച് അപകടം: കപ്പല്‍ കമ്പനി 1.75 കോടി നഷ്ടപരിഹാരം നല്‍കും

0
101


കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ബോട്ടുടമയ്ക്കും മത്സ്യത്തൊഴിലാളികൾക്കും കപ്പൽ കമ്പനി നഷ്ടപരിഹാരം നൽകും. ഒരു കോടി 75 ലക്ഷം രൂപയാണ് കപ്പൽ കമ്പനി നഷ്ടപരിഹാരമായി നൽകുക. കാർമ്മൽമാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബോട്ട് പൂർണമായും നശിച്ചിരുന്നു. ഒരു കോടി രൂപ ബോട്ടുടമയ്ക്ക് നൽകുമെന്നാണ് കപ്പൽ കമ്പനി അറിയിച്ചത്. പരുക്കേറ്റവർക്ക് 15 ലക്ഷം രൂപ വീതവും നൽകും. സാരമല്ലാത്ത പരുക്കേറ്റ ഒമ്പതുപേർക്ക് അഞ്ചുലക്ഷം രൂപ വീതം നൽകും. മരിച്ചവരുടെ ആശ്രിതർക്കുളള നഷ്ടപരിഹാരം പ്രത്യേക കേസായി പരിഗണിക്കും.
2017 ജൂൺ 11നാണ് കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിക്കുന്നത്. പുലർച്ചെ രണ്ടു മുപ്പതോടെയാണ് പുതുവൈപ്പിനിൽ നിന്നും 20 നോട്ടിക്കൽ മൈൽ അപകടമുണ്ടാകുന്നത്. ബോട്ടിലുണ്ടായിരുന്ന 14 പേരിൽ മൂന്നുപേർ മരിക്കുകയും 11 പേർ രക്ഷപ്പെടുകയും ചെയ്തു. പനാമയിൽ രജിസ്റ്റർ ചെയ്ത ആംബർ എന്ന ചരക്കുകപ്പലാണ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചത്.