ബോട്ടില്‍ പിറന്നാള്‍ സെല്‍ഫി: എട്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം

0
78

പിറന്നാള്‍ സെല്‍ഫി എടുക്കവെ യുവാവിന് ദാരുണാന്ത്യം. പിറന്നാല്‍ ആഘോഷത്തിനിടെയാണ് ബോട്ട് മുങ്ങി അപകടമുണ്ടായത്. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന ഏഴു യുവാക്കളെയും കാണാതായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം നാഗ്പൂരിലെ വേണ നദിയിലൂടെ ബോട്ടുയാത്ര നടത്തിയ എട്ടു യുവാക്കളാണ് അപകടത്തില്‍ പെട്ടത്.

ബോട്ടില്‍ വെച്ച് സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇവരെ കാണാതായത്. വൈകുന്നേരം 6.30നാണ് ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇവര്‍ പോസ്റ്റ് ചെയ്തത്.

ഇവര്‍ ഒരുമിച്ച് സെല്‍ഫിയെടുക്കുന്നതിനായി ബോട്ടിന്റെ ഒരു വശത്ത് നിന്നതാണ് അപകടത്തിനു കാരണം. മൂന്നു ജീവനക്കാരായിരുന്നു ഈ സമയം യുവാക്കള്‍ക്കൊപ്പം ബോട്ടിലുണ്ടായിരുന്നത്.

സംഭവത്തിന് ദൃസാക്ഷിയായ പ്രദേശവാസിയാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പേലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മൂന്നുപേരെ രക്ഷിക്കുകയും, ഒരാളുടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. കാണാതായ ഏഴുപേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.