മനുഷ്യകവചത്തിനു നഷ്ടപരിഹാരം 10 ലക്ഷം

0
73

സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. യുവാവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചിരിക്കുന്നത്.

ഫറൂഖ് അഹമ്മദ് ധര്‍ എന്ന ഇരുപത്താറുകാരനെയാണ് കല്ലേറു ചെറുക്കാനായി സൈന്യം മനുഷ്യ കവചമാക്കി ഉപയോഗിച്ചത്. ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ധറിനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്.

സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫറൂഖിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്. എന്നാല്‍, താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട് ചെയ്ത് തിരികെ പോകുമ്പോള്‍ സൈനികര്‍ പിടികൂടുകയായിരുന്നെന്നുമാണ് ഫാറൂഖ് പറഞ്ഞത്. അഞ്ചു മണിക്കൂറോളമാണ് ഇയാളെ ജീപ്പില്‍ കെട്ടിയിട്ടത്.