മലബാര്‍ നാവീകാഭ്യാസം നിരീക്ഷിക്കാന്‍ ചൈനീസ് ചാരക്കപ്പല്‍

0
1917

മലബാര്‍ സംയുക്ത നാവീകാഭ്യാസത്തിന്റെ ഭാഗമാകാന്‍ ഓസ്ട്രേലിയയും

മേഖലയിലെ ഇന്ത്യന്‍ ആധിപത്യം വര്‍ദ്ധിക്കുന്നതില്‍ ചൈന അസ്വസ്ഥര്‍

by വെബ്‌ ഡെസ്ക്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ ആഴ്ച നടക്കുന്ന ഇന്ത്യ-അമേരിക്ക -ജപ്പാന്‍ സംയുക്ത നാവീക അഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചാര കപ്പലും സംവിധാനങ്ങളും ഒരുക്കുന്നു. അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള സങ്കര്‍ഷം രൂക്ഷമായി തുടരുകയും ചൈനീസ് യുദ്ധവെറി തടയാന്‍ അമേരിക്ക ഇന്ത്യക്ക് പിന്തുണയുമായി എത്തുന്ന സാഹചര്യത്തിലാണ് മലബാര്‍ എന്നസംയുക്ത നാവീക അഭ്യാസത്തെ ചൈന ഗൌരവതരമായി കാണുന്നത്. മലബാര്‍ സംയുക്ത നാവീക അഭ്യാസത്തിന്റെ ചരിത്രത്തിലെ നിര്‍ണായക ഏടാകും  ഇത്തവണത്തേത് എന്ന അമേരിക്കന്‍ ഇന്ത്യന്‍ നാവീകസേനകളുടെ പ്രഖ്യാപനം ചൈനയെ നന്നായി അസ്വസ്ഥരാക്കുന്നുണ്ട്.

1992 ലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും ജപ്പാന്റെയും ഒന്നാം കിട യുദ്ധകപ്പലുകളും അവയുടെ എസ്കോര്‍ട്ട് കപ്പലുകളും അടക്കം ഒരു വന്‍ നിര പങ്കെടുക്കുന്ന സംയുക്ത നാവീക അഭ്യാസങ്ങള്‍ തുടങ്ങിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്ന ഏറ്റവും മോടിയേറിയ സൈനീക- രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ് ഇന്നത്‌. ഇക്കുറി സംയുക്ത നാവീകഭ്യാസത്തില്‍ നിരീക്ഷക വേഷത്തില്‍ അണിനിരക്കാന്‍ ഓസ്ട്രേലിയയും താല്‍പ്പര്യം കാട്ടിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഓസീസ് നാവീക സേനയും മലബാര്‍ നാവീക അഭ്യാസത്തിന്റെ ഭാഗമാകും എന്ന നിരീക്ഷണമാണ് പ്രതിരോധ രംഗത്തുള്ളവര്‍ക്കുള്ളത്. ഇന്ത്യന്‍ അനുകൂല രാജ്യങ്ങള്‍ ഒന്നൊന്നായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയെ വെല്ലുവിളിക്കാന്‍ എത്തുന്നത്‌ മേഖലയില്‍ സൈനീക-നയതന്ത്ര ആധിപത്യം പുലര്‍ത്താന്‍ കാംഷിക്കുന്ന ചൈനയ്ക്ക്ബ് രസിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം .അതാണ്‌ ഇത്തവണത്തെ മലബാര്‍ നാവീക അഭ്യാസം കര്‍ക്കശമായി നിരീക്ഷിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നതും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീലങ്കയില്‍ നങ്കൂരമിട്ട ചൈനീസ് യുദ്ധകപ്പലിന് ലങ്ക നിരോധനം ഏര്‍പ്പെടുത്തിയതും കൊളംബോയെ സാമ്പത്തീകമായി സഹായിച്ച് അവരുടെ കടല്‍ അതിര്‍ത്തിയില്‍ ആധിപത്യം നേടാനുമുള്ള ശ്രമങ്ങള്‍ പരാജയമാകുന്നത് ചൈനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പാകിസ്ഥാന്റെ മാത്രം പിന്തുണയോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം നേടാന്‍ ആകില്ല ചൈനയ്ക്ക്. ഇന്ത്യക്കാകട്ടെ  മേഖലയില്‍ പിന്തുണ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ യുദ്ധകപ്പല്‍ ചൈന നീറ്റില്‍ ഇറക്കിയതിനു പിന്നാലെയാണ് ഇത്തവണ മലബാര്‍ നാവീക അഭ്യാസം നടക്കുന്നത്. ഇന്ത്യ-ജപ്പാന്‍  വിമാന വാഹിനികളെക്കാള്‍ പ്രഹര ശേഷിയിലും വാഹക ശേഷിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ചൈന തദ്ദേശീയമായി വികസിപ്പിച്ച യുദ്ധകപ്പല്‍. അതുകൊണ്ട് തന്നെ ഇന്ത്യന്‍-ജാപാനീസ്‌ നാവീക സേനകള്‍ തങ്ങളുടെ കരുത്തു കാട്ടാന്‍ ഇറങ്ങുന്നതാണ്  ചൈനയെ  ജാഗരൂകരായി മാറ്റുന്നത്.