മൊസൂളിലെ പരാജയം: ഐ.എസ് ഭീകരര്‍ ആത്മഹത്യ ചെയ്യുന്നു

0
66

ഐ.എസ് ഭീകരരുടെ നിയന്ത്രണത്തില്‍ നിന്ന് ഇറാഖി സേന മൊസൂള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ സേനയുടെ പിടിയിലാകുന്നത് തടയാന്‍  ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നതായി റിപ്പോര്‍ട്ട്.

ഇറാഖ് സൈന്യം മൊസൂളിലെ ടൈഗ്രിസ് നദിക്കര വരെ എത്തിയതോടെയാണ് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഭീകരര്‍ നദിയില്‍ ചാടി മരിക്കുന്നത്. മൊസൂള്‍ നഗരം 2014 മുതല്‍ ഐ.എസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു.

മൊസൂള്‍ നഗരം തിരിച്ചുപിടിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഭീകരരുടെ നടപടി.