ലണ്ടനിലെ കാംഡൺ മാര്‍ക്കറ്റില്‍ തീപിടുത്തം; തീ പടര്‍ന്നത് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നിന്ന്

0
63

ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ വൻ തീപ്പിടുത്തമുണ്ടായി ഒരു മാസം തികയും മുമ്പെ പ്രശസ്തമായ കാംഡൺ മാർക്കറ്റിൽ വൻ തീപ്പിടുത്തം. മാര്‍ക്കറ്റ് ഹാളില്‍ ഉള്ള ഇന്ത്യന്‍  റെസ്റ്റോറന്റ് ആയ ജില്‍ഗാമെഷില്‍ നിന്നുമാണ് തീ പടര്‍ന്നത് എന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം.

ഞായറാഴ്ച്ച അർധരാത്രിയാണ് തീപിടുത്തമുണ്ടായ വിവരം അഗ്‌നി ശമന സേനയ്ക്ക് ലഭിക്കുന്നത്. തീ ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല.പുറത്ത് വന്ന പല ചിത്രങ്ങളും വ്യക്തമാക്കുന്നത് വൻ തീപിടിത്ത സാധ്യതയാണ്. ബഹു നില കെട്ടിടങ്ങളുടെ ഉയരത്തിലാണ് തീയും പുകയും ഉയർന്നിരിക്കുന്നത്. ഏതാണ്ട് 1000ത്തിലധികം കടകളുണ്ട് കാംഡൺ മാർക്കറ്റിൽ. ലണ്ടൻ ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന ചന്തകളിലൊന്നാണിത്. ആളപായമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.