ലഷ്‌കര്‍ ഭീകരന്‍ കാശ്മീരില്‍ അറസ്റ്റില്‍

0
64

ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭീകരനെ ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ സന്ദീപ് കുമാര്‍ ശര്‍മയാണ് അറസ്റ്റിലായത്.

ബാങ്ക്, എടിഎം കൊള്ളയുമായി ബന്ധപ്പെട്ട കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. പോലിസ് പട്രോള്‍ സംഘത്തെ ആക്രമിച്ച് ആറ് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

ബാങ്ക് കൊള്ളയടിക്കാനും മറ്റുമായി ഭീകരര്‍ കുറ്റവാളികളെ സംഘമായി നിയോഗിക്കാറുണ്ട്. ഇത്തരത്തില്‍ എടിഎം കവര്‍ച്ചാ സംഘത്തിലെ അംഗമാണ് പിടിയിലായ സന്ദീപ് കുമാറെന്ന് പോലീസ് വ്യക്തമാക്കി.