വിധിയില്‍ വ്യക്തത ഇല്ല; യാക്കോബായ സഭ വീണ്ടും കോടതിയിലേക്ക്

0
68

കോലഞ്ചേരി പള്ളി അവകാശ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചു. വിഷയങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ചക്ക് മുന്‍കൈ എടുക്കാനും ഇന്ന് ചേര്‍ന്ന അടിയന്തിര സുന്നഹദോസ് തീരുമാനിച്ചു.

യാക്കോബായ സഭയ്ക്ക് എതിരായാണ് സുപ്രീം കോടതി വിധി വന്നത്. ഈ സാഹചര്യത്തിലാണ് യാക്കോബായ സഭയുടെ അടിയന്തിര സുന്നഹദോസ് പുത്തന്‍ കുരിശില്‍ ചേര്‍ന്നത്.

ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ മാതൃ സഭയിലേക്ക് തിരിച്ച് വരണമെന്നും തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സഭയുടെ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്നും തോമസ് പ്രഥമന്‍ ബാവ കൂട്ടിച്ചേര്‍ത്തു.