കലാപചിത്ര വിവാദത്തില്‍ ഹരിയാണയിലെ ബിജെപി നേതാവ് പെട്ടതിനു പിന്നാലെ പുതിയ വിവാദവുമായി ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മ രംഗത്ത്. ബംഗാള്‍ കലാപത്തിലേതെന്ന് പറഞ്ഞ് നൂപുര്‍ ശര്‍മ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം 2002ലെ ഗുജറാത്ത് കലാപത്തിലേതായിരുന്നു.
ബംഗാളിലെ കലാപത്തിനെതിരെ ജന്തര്‍ മന്ദറില്‍ അഞ്ച് മണിക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്യുന്ന ട്വീറ്റിലാണ് ഗുജറാത്ത് കലാപത്തിന്റെ ചിത്രം നൂപുര്‍ ശര്‍മ്മ ഉപയോഗിച്ചത്.
നരേന്ദ്ര മോദിക്കെതിരെ ശക്തമായി പ്രതിഷേധിച്ച താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു എന്ന തരത്തിലും പ്രതികരണങ്ങളുണ്ടായി.
എന്നാല്‍ ഇതിനെതിരെ ശക്തമായ പരിഹാസ പെരുമഴയാണ് ട്വിറ്ററില്‍ ഇപ്പോള്‍. ഗുജറാത്ത് കലാപത്തിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ബിജെപി ബംഗാള്‍ കലാപത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്ന രീതിയിലുള്ള ട്വീറ്റികളും ഇതില്‍ ഉള്‍പ്പെടുന്നു.