നീലക്കുറിഞ്ഞി സാങ്ചറി അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചതാണ് ശ്രീരാം വെങ്കിട്ടരാമനെ ഇടുക്കിയില്‍ നിന്ന് മാറ്റാന്‍ കാരണമെന്നു പി.ടി തോമസ് എം.എല്‍.എ. സാങ്ചറി അതിര്‍ത്തി പുനര്‍ നിര്‍ണയത്തിലൂടെ കോടികളുടെ അഴിമതിക്കാണ് കളമൊരുങ്ങന്നത്. എം.എം മണിയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്നും വന്ന പല തോട്ടമുടമകളെ ഭീഷണി പെടുത്തി ഓടിച്ചു ഭൂമി പിടിച്ചെടുത്തത് ആരാണെന്ന കാര്യം മൂനാറുകാര്ക്കറിയാം. പാപ്പാത്തിച്ചോലയില്‍ കുരിശിനോട് ചേര്‍ന്ന സ്ഥലം ആരുടേതാണെന്ന് അന്വേഷിക്കണം. പിണറായി വിജയനെ എതിര്‍ക്കുന്നവരെ തെറി പറഞ്ഞു ഓടിച്ചുവെന്നതാണ് മാണിയുടെ യോഗ്യത. വി എസിനെതിരേ പറഞ്ഞ അസഭ്യവര്‍ഷമാണ് സുരേഷ്കുറുപ്പിനെയും, രാജുഎബ്രഹാമിനെയും മറികടന്നു മണിക്ക് മന്ത്രി പദവി കിട്ടാന്‍ കാരണം.
താന്‍ നിയമസഭയില്‍ ശല്യക്കാരനാണെന്ന മണിയുടെ പ്രസ്താവന തനിക്കുള്ള ബഹുമതിയായാണ് കണക്കാക്കുന്നത്. നിയമസഭയില്‍ തന് ചോദിച്ച ചോദ്യത്തില്‍ നിന്നാണ് ലാവ്ലിന് സംബന്ധിച്ച കോലാഹലങ്ങള്‍ ഉണ്ടായതു. ലാവ്ലിന് സംബന്ധിച്ച പേടിയാണ് മണിയെ വൈദുതി മന്ത്രിയായി കൊണ്ടുവന്നത്.
മണിയായതു കൊണ്ട് പിണറായിക്കു പിന്‍സീറ് ഡ്രൈവിംഗ് എളുപ്പമാകും. നീലക്കുറിഞ്ഞി സാങ്ചറിയോട് ചേര്‍ന്ന് നില്ക്കുന്ന കോടിക്കണക്കിനു വിലവരുന്ന ഗ്രാന്റ്റിസ് മരങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ഗൂഢ നീക്കവും മൂന്നാറില്‍ നടക്കുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.