സാമ്പത്തീകമല്ല, വൈരാഗ്യത്തിന് കാരണം വ്യക്തിപരം, ഗൂഡാലോചന നടന്നത് എറണാകുളത്ത്

0
3618

മുന്‍പ് രണ്ടുവട്ടം ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് ദിലീപ്

ഫോണ്‍ രേഖകള്‍ നിര്‍ണായകമായി  

യുവ സിനിമാനടിയെ ആക്രമിക്കുന്നതിന് ഗൂഡാലോചന നടത്താൻ ദിലീപിനെ പ്രേരിപ്പിച്ചതിന് പിന്നിൽ വ്യക്തിപരമായ വൈരാഗ്യം എന്ന് പോലീസ് സ്ഥിരീകരിച്ചു. നടിയെ സമാന രീതിയിൽ ആക്രമിക്കുന്നതിന് നേരത്തെ രണ്ട് തവണ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ദിലീപ് സമ്മതിച്ചു.

ഇന്ന് രാവിലെ ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് തന്നെ ഗൂഡാലോചന സംബന്ധിച്ച വിഷയത്തിൽ നിർണായക തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ തെളിവുകൾ ഒന്നുകൂടി സ്ഥിരീകരിച്ചതിനുശേഷമാണ് പൊലീസ് ദിലീപിനെ അറസ്റ്റു ചെയ്യുന്നതിലേക്ക് നീങ്ങിയത്. ഫോൺ രേഖകളും സംഭവത്തിലെ ഗൂഡാലോചന തെളിയിക്കുന്നതിന് പൊലീസിന് നിർണായക തുമ്പ് നൽകിയിരുന്നു.

കൊച്ചി എംജി റോഡിലെ ഒരു ഹോട്ടലിലാണ് ഇതു സംബന്ധിച്ച ഗൂഡാലാചന നടന്നത്. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിന്റെല ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായ പൾസർ സുനിയുടെ മൊഴികളും ഇതിനെ സാധൂകരിച്ചു.നേരത്തെ പൾസർ സുനി നടത്തിയ വെളിപ്പെടുത്തലുകളും അറസ്റ്റിലേക്ക് നയിക്കുന്നതിൽ നിർണായകമായി.