സെന്‍കുമാറിനെതിരെ ദുഷ്യന്ത് ദവേ; മനസിലിരുപ്പ് അറിഞ്ഞെങ്കില്‍ ഡിജിപി തര്‍ക്ക വക്കാലത്ത് എടുക്കില്ലായിരുന്നു

0
72


കഴിഞ്ഞ ദിവസങ്ങളിൽ മുൻ ഡിജിപി ടി.പി സെൻകുമാർ നടത്തിയ പരാമർശങ്ങളിൽ അതൃപ്തിയറിയിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ.
സെൻകുമാർ അടുത്തിടെ നടത്തിയ പരാമർശങ്ങൾ പത്രങ്ങളിൽ വായിക്കുകയുണ്ടായി. വർഗീയമായ പരാമർശങ്ങൾ അതിലുണ്ടായിരുന്നു. ഇതുകേട്ടപ്പോൾ നിരാശയും വേദനയുമുണ്ടായി. സെൻകുമാറിന്റെ മനസിലിരിപ്പ് ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ സെൻകുമാറിനുവേണ്ടി ഹാജരാകുമായിരുന്നില്ലെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.ഡിജിപി പദവി സംബന്ധിച്ച കേസിൽ സെൻകുമാറിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് ദുഷ്യന്ത് ദവെയായിരുന്നു.