സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് കുമ്മനം

0
73

മുൻ ഡിജിപി ടിപി സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സെൻകുമാറിനെപ്പോലെയുള്ള വ്യക്തികൾ പാർട്ടിയിലേക്ക് വരുന്നത് ബിജെപിക്ക് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബിജെപിയിലേക്ക് വരുന്ന കാര്യം തീരുമാനിക്കേണ്ടത് സെൻകുമാറാണെന്നും കുമ്മനം കൂട്ടിച്ചേർത്തു. സെൻകുമാർ പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യവും വസ്തുനിഷ്ഠവുമാണ്. അദ്ദേഹത്തിന്റെ പോലീസ് സേനയിലെ അനുഭവപരിചയത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് അതെല്ലാം പറഞ്ഞത്. ലാഘവത്തോടെ തള്ളിക്കളയേണ്ട കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞതെന്നും കുമ്മനം വ്യക്തമാക്കി.
കേരളത്തിലെ ജനസംഖ്യാ കണക്കുകൾ പരിശോധിക്കുമ്‌ബോൾ സെൻകുമാർ പറഞ്ഞതെല്ലാം ശരിയാണ്. സംസ്ഥാനത്തെ ജനസംഖ്യ വിസ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നതെന്നും കുമ്മനം രാജശേഖരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ഡിജിപി ടിപി സെൻകുമാർ സംഘപരിവാർ അനുകൂല പരാമർശങ്ങൾ നടത്തിയത്. ആർഎസ്എസു ഐസിസും ഒരുപോലെയല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം,കേരളത്തിൽ മുസ്ലീംങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്നും പറഞ്ഞിരുന്നു.