2013-ല്‍ ഗൂഢാലോചന തുടങ്ങി; പദ്ധതി പാളിയത് 2 തവണ

0
101

നടിക്കെതിരെ ആക്രമണം നടത്തുന്നതിനു മുന്‍പ് പ്രതികള്‍ നേരത്തെ രണ്ട് തവണ ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തി. പള്‍സര്‍ സുനിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണത്തിനുള്ള പദ്ധതി നേരത്തെയും തയ്യാറാക്കിയതായി പോലീസിന് വിവരം ലഭിച്ചത്.

2013-ലും കഴിഞ്ഞ വര്‍ഷവും സമാന ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. 2013 ല്‍ കേരളത്തിന് പുറത്തുവച്ച് ആക്രമിക്കാനാണ് പള്‍സര്‍ സുനി പദ്ധതിയിട്ടത്. എന്നാല്‍ ഈ രണ്ട് തവണയും ആക്രമണം നടത്താന്‍ പ്രതികള്‍ക്ക് സാധിച്ചില്ല.

ഇതിന് ശേഷമാണ് മൂന്നാമതും വ്യക്തമായ ആസൂത്രണത്തോടെ പള്‍സര്‍ സുനിയും സംഘവും കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ലൂരില്‍ നിന്ന് കാറില്‍ വരുമ്പോള്‍ നടിയെ തട്ടിക്കൊണ്ടുപോവുകയും അക്രമണത്തിനു ഇരയാക്കുകയും ചെയ്തത്.