അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിലിൽ; 14 പേർ മരിച്ചു

0
81

അരുണാചൽ പ്രദേശിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു. സഗാലീ സബ് ഡിവിഷണിലെ ലാപ്ടാപ് ഗ്രാമത്തിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് വൻ തോതിൽ മണ്ണിടിച്ചിലുണ്ടായത്. മണ്ണിനടയിൽ അകപ്പെട്ടവർക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്.ദേശീയ ദുരന്ത നിവാരണ സേനയും മെഡിക്കൽ സംഘവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അരുണാചൽ മുഖ്യമന്ത്രി പേമാ ഖണ്ഡു അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് 14 പേരും മരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.