കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം അനിവാര്യം: സുധാകർ റെഡ്ഡി

0
86

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം അനിവാര്യമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ഇടയാക്കിയ ഘടകങ്ങൾ അപ്രസക്തമായി. ഒരേ ജോലികൾ ചെയ്യുന്ന രണ്ട് പാർട്ടികളുടെ ആവശ്യമില്ല. നാലോ അഞ്ചോ വർഷത്തിനകം ഇരുപാർട്ടികളുടേയും ലയനം സംഭവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലയനത്തിന് അനുകൂലമായ നിലപാട് സിപിഎമ്മിൽ ഉരുത്തിരിയുന്നുണ്ടെങ്കിലും സിപിഐയുമായി വിഷയം ഇതുവരെ ചർച്ചചെയ്തിട്ടില്ലെന്നും റെഡ്ഡി അറിയിച്ചു.

ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളിൽ ഇരുപാർട്ടികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളില്ല, മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടനയെ ഉയർത്തിപ്പിടിക്കൽ എന്നീ വിഷയങ്ങളിൽ പാർട്ടികൾ നിലവിൽ ഒരുമിച്ചു പ്രവർത്തിക്കുന്നുണ്ട്. ഒരൊറ്റ രാത്രി കൊണ്ട് എല്ലാം മാറി മറിയും എന്ന പ്രതീക്ഷയില്ല. എന്നാൽ ഒരുമിച്ച് പ്രവർത്തിക്കാനായാൽ അത് മികച്ച ഫലങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.