ഗോപാലകൃഷ്ണ ഗാന്ധി, പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

0
87

മഹാത്മാഗാന്ധിയുടെ ചെറുമകനും മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറുമായ ഗോപാലകൃഷ്ണ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 18 പാര്‍ട്ടികളും മുന്നോട്ടു വെച്ചത് ഗോപാലകൃഷ്ണ ഗാന്ധിയുടെ പേരായിരുന്നു. പാര്‍ട്ടികള്‍ ഐകകണ്‌ഠ്യേനയാണ് ഈ തീരുമാനത്തില്‍ എത്തിയത്.

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതില്‍ നിന്ന് മാറി നിന്ന ജെഡിയു, ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിനൊപ്പം നിലകൊള്ളുന്നു എന്നാണ് വാര്‍ത്തകള്‍.

ജെഡിയുവിനെ പ്രതിനീധികരിച്ച് ശരത് യാദവാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സീതാറാം യെച്ചൂരി(സിപിഎം) ഒമര്‍ അബ്ദുള്ള(എന്‍സി), നരേഷ് അഗര്‍വാള്‍(എസ് പി), സതീഷ് ചന്ദ്ര മിശ്ര(ബി എസ്പി) എന്നിവര്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.

ആഗസ്ത് 5നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.