ചോദ്യം ചെയ്യുന്ന ഒരാളെ കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: പൃഥ്വിരാജ്

0
2259


ചോദ്യം ചെയ്യുന്ന ഒരാളെ കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ലെന്ന് നടൻ പൃഥ്വിരാജ്. ഔപചാരികമായ അറസ്‌റ് കുറ്റപത്രം ഇവയൊക്കെ  വന്നതിനുശേഷമാണ് ഒരാൾക്കെതിരെ നടപടിയെടുക്കാൻ കഴിയു. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദത്തിന്റെ പേരിലല്ല അമ്മയുടെ നടപടിയെന്നും പൃഥ്വിരാജ് പറഞ്ഞു. യോഗം ചേർന്ന് അഞ്ചു മിനിറ്റിനുള്ളിൽ തന്നെ പുറത്താക്കാനുള്ള തീരുമാനം എടുത്തു. പത്ര കുറിപ്പിലെ വാക്കുകൾ ഏതു തരത്തിൽ വേണമെന്ന കാര്യത്തിലാണ് കൂടുതൽ ചർച്ച ഉണ്ടായതു. ഇരയായ നടിക്കെതിരെ പരമാർശം നടത്തിയതിൽ വേദനയും ഖേദവും ഉണ്ടെന്നു കുറിപ്പിൽ പറഞ്ഞു. ഇനി ഇത്തരത്തിൽ പരാമർശം നടത്തിയാൽ നടപടി ഉണ്ടാവുമെന്നും പൃഥ്വിരാജ്പറഞ്ഞു