ട്രഷറര്‍ മോനെ പുറത്താക്കി അമ്മ;  ദിലീപിനെ താരസംഘടന ഒഴിവാക്കി

0
700

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി.ദിലീപിനെതിരെ നടപടിയെടുക്കുന്ന കാര്യം ചർച്ച ചെയ്യാൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കൊച്ചി കടവന്ത്രയിലെ മമ്മൂട്ടിയുടെ വസതിയിലാണ് സിനിമ പ്രതിനിധികളുടെ നിർണായക യോഗം നടന്നത്. മോഹൻലാൽ, പൃഥ്വിരാജ്, ഇടവേളബാബു തുടങ്ങിയ പ്രമുഖരും യോഗത്തിൽ പങ്കെടുത്തിരുന്നു. സ്ഥലത്ത് പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു.ഫെഫ്കയിൽ നിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു.
സഹപ്രവർത്തകയ്‌ക്കെതിരെ ഇത്തരത്തിൽ ക്രൂരകൃത്യം നടത്തിയ ദിലീപിനെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സിനിമ സംഘടനകൾ കൈക്കൊള്ളുന്നത്.നേരത്തേ പല ആരോപണങ്ങളും ഉയർന്നപ്പോഴും ദിലീപിനെ സംരക്ഷിക്കാൻ മുന്നോട്ട് വന്ന അമ്മയ്‌ക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.