ദിലീപിനെ പുറത്താക്കിയത് യുവനടന്മാരുടെ ഭീഷണിയെ തുടർന്ന്

0
555

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ അമ്മയെ നിർബന്ധിതമാക്കിയത് യുവനടന്മാരുടെ ഭീഷണി. ദിലീപിനെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ സംഘടന വിടുമെന്നായിരുന്നു ഭീഷണി.
ഇതോടെ ദിലീപിനെ പുറത്താക്കാനും പ്രാഥമിക അംഗത്വം റദ്ദാക്കുകയുമായിരുന്നു. ഇന്നസെന്റിന്റെ അഭാവത്തിൽ മമ്മൂട്ടിയാണ് കാര്യങ്ങൾ വിശദമാക്കിയത്. സംഭവത്തിൽ ഖേദമുണ്ടെന്നും ക്രിമിനൽ സ്വഭാവക്കാർ സിനിമയ്ക്ക് നാണക്കേടാണെന്നും മമ്മൂട്ടി പ്രതികരിച്ചു.
പൃഥ്വിരാജ്, ആസിഫ് അലി എന്നീ യുവതാരങ്ങളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു ദിലീപിനെ പുറത്താക്കാൻ തീരുമാനമെടുത്തത്. അമ്മയുടെ ഭരണഘടന പ്രകാരം ദിലീപിനെ പെട്ടെന്നു പുറത്താക്കാൻ കഴിയില്ലെന്നു ചില മുതിർന്ന താരങ്ങൾ നിലപാടെടുത്തപ്പോൾ, ആദ്യം പുറത്താക്കൽ, പിന്നീട് ഭരണഘടന നോക്കാം എന്ന നിലപാടാണു യുവതാരങ്ങൾ സ്വീകരിച്ചത്.
ഇല്ലെങ്കിൽ കാര്യങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്തേണ്ടിവരുമെന്നും ഇവർ മുന്നറിയിപ്പു നൽകി. ഇതേത്തുടർന്നാണു ദിലീപിന്റെ പ്രഥാമികാംഗത്വം റദ്ദാക്കാൻ അമ്മ യോഗം തീരുമാനിച്ചത്.
നേരത്തേ, യോഗത്തിൽ ചില കാര്യങ്ങൾ ഉന്നയിക്കുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാട് അറിയിക്കുമെന്നും അമ്മയിൽനിന്നു ഞാൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം ഉൾപ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണു കരുതുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.