ദിലീപിന്റെ അറസ്റ്റ്: അമ്മയുടെ തീരുമാനം ഇന്ന്

0
82

ദിലീപിന്റെ അറസ്റ്റുമായി സംബന്ധിച്ച വിഷയത്തില്‍ അമ്മയുടെ തീരുമാനം ഇന്ന്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് പുറത്തിറങ്ങിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.

കൊച്ചി, കടവന്തറയിലെ മമ്മൂട്ടിയുടെ വീട്ടില്‍ സിനിമ പ്രതിനിധികളുടെ നിര്‍ണായക യോഗം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ വസതിക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദിലീപിനെ അടിയന്തിരമായി അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു.

അമ്മ സുതാര്യമായ സംഘടനയാണെന്നും അമ്മയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി വിഷയത്തില്‍ ഉണ്ടാകുമെന്ന് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.