ദിലീപിന്റെ അറസ്റ്റ്: വാര്‍ത്തയറിഞ്ഞ് തകര്‍ന്ന് കാവ്യ, പൊട്ടിക്കരഞ്ഞ് മഞ്ജു

0
766

 നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ ‘പത്മസരോവരം’ വീട്ടില്‍ തകര്‍ന്നിരിക്കുകയാണ് കാവ്യ മാധവന്‍. നടിയെ ആക്രമിച്ച കേസില്‍ ഇന്നലെ രാവിലെ ദിലീപിനെ രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചിരുത്തുകയായിരുന്നു. എന്നാല്‍ ആ സമയങ്ങളിലൊന്നും അറസ്റ്റ് ഉണ്ടാകുമെന്ന് കാവ്യാ മാധവനും ബന്ധുക്കളും കരുതിയിരുന്നില്ല. എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്നാണ് ദിലീപ് കാവ്യയോട് പറഞ്ഞിരുന്നതും.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കേണ്ടെന്നും സിനിമാ മേഖലയിലുള്ള ശത്രുക്കളാണ് വാര്‍ത്തകള്‍ക്കെല്ലാം പിന്നിലെന്ന് പറഞ്ഞാണ് ഇത് വരെ ആശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ രഹസ്യ കേന്ദ്രത്തില്‍ നിന്നുള്ള ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരം ആറ് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എന്നാല്‍ വൈകിട്ട് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ചാനലുകളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും തകര്‍ന്ന് പോയി. ദിലീപിന്റെ മാതാവ് സരോജവും സിനിമാ നിര്‍മ്മാതാവ് കൂടിയായ അനൂപ്, ഭാര്യ എന്നിവരും കൊട്ടാരക്കടവിലെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാത്രിയും രാവിലെയുമൊന്നും വീട്ടില്‍ ആരും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്.

ദിലീപിന്റെ അറസ്റ്റ് വാര്‍ത്തയറിഞ്ഞ ഉടനെ ആദ്യ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു.കമലിന്റെ ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ലൊക്കേഷനിലായിരുന്നു മഞ്ജു വാര്യര്‍. വാര്‍ത്ത വന്ന ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തി വച്ചു.