ജയില്‍ ജീവിതത്തിലാണ് ദിലീപ് ഇപ്പോള്‍..മലയാള സിനിമയിലെ ഈ ‘നല്ല നടനു’ ജീവിതത്തില്‍ ഇത്ര നന്നായി അഭിനയിക്കേണ്ടി വരുമെന്ന് ഒരു പക്ഷെ ആലോചിച്ചു പോലുമുണ്ടായിരിക്കില്ല. ഇന്നു രാവിലെ 7.40 ഓടെ നടനില്‍ നിന്ന് തടവുകാരനിലേക്കു മാറിയപ്പോള്‍ ദിലീപിനു കൂട്ടായി തന്റെ താരപരിവേഷങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ആലുവ സബ് ജയിലിലെ 523-ാം നമ്പര്‍ റിമാന്‍ഡ് തടവുകാരനാണ് ദിലീപ് ഇപ്പോള്‍. രാവിലെ ഉപ്പുമാവും പഴവും കഴിച്ച് വിശപ്പടക്കി.
പ്രത്യേക പരിഗണനകളുമൊന്നുമില്ലാതെ ജയിലിനുള്ളില്‍ പിടിച്ചുപറിക്കാരായ അഞ്ചുപേര്‍ക്കൊപ്പം കഴിയുന്ന ദിലീപിന് ജയില്‍ യൂണിഫോം ധരിക്കേണ്ടതില്ല എന്നതു മാത്രമാണ് ആകെയുള്ളൊരു ആശ്വാസം.
ജനപ്രിയനായ വില്ലന്‍ താരത്തിനെ സ്വന്തം നാട്ടിലേക്ക് പ്രേക്ഷകര്‍ കൂകി വരവേറ്റപ്പോള്‍ സ്വന്തം സിനിമയ്ക്കു തിയേറ്ററില്‍ നേടിയ കൈയ്യടി ഇത്തരത്തില്‍ തിരിച്ചടിക്കുമെന്ന് ദിലീപ് കരുതിയിരുന്നില്ല.
എന്നാല്‍ ഞാന്‍ ആരേയും ഭയക്കുന്നില്ല എന്നു പറഞ്ഞ് ജയിലിലേക്ക് പുറപ്പെട്ട ദിലീപ് ജയിലില്‍ എത്തിയപ്പോള്‍ ആരോടും മിണ്ടാതെ തലകുനിച്ചിരിക്കുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയിലിലെത്തിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ദിലീപിനെ കാണാനായി പുറത്തുനിന്നും ആരുമെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സന്ദര്‍ശക സമയം അനുവദിച്ചിരുന്നെങ്കിലും ആരും ദിലീപിനെ കാണാനെത്തിയില്ല.