ദിലീപിന്റെ മുഖം കണ്ടപ്പോഴേ തോന്നി എന്തോ കുഴപ്പമുണ്ടെന്ന് : എം.എം. മണി

0
246

പൊലീസ് ചോദ്യം ചെയ്ത ശേഷം ദിലീപിന്റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടന്ന് തോന്നിയിരുന്നുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ദിലീപിന്റെ അറസ്റ്റിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന് മേൽ സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ എത്ര ഉന്നതനായാലും അകത്താകുമെന്നും എം.എം മണി പറഞ്ഞു. തുടക്കം മുതൽ പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തിയത്. അതിന്റെ ഫലമായിട്ടാണ് പ്രതികളെ പിടികൂടാനായതെന്നും മന്ത്രി മണി കൂട്ടിചേർത്തു.