ദിലീപ് കഴിയുന്നത് പിടിച്ചുപറിക്കാര്‍ക്കൊപ്പം

0
95

അറസ്റ്റിലായ ദിലീപ് സബ് ജയിലില്‍ ദിലീപ് കഴിയുന്നത് പിടിച്ചുപറിക്കാരുള്‍പെട്ട സെല്ലില്‍. പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിട്ടില്ല എന്നാണ് അന്വേഷണ ഉദ്യേഗസ്ഥര്‍ പറയുന്നത്.

അഞ്ച് പേര്‍ക്കൊപ്പമാണ് ദിലീപ് സെല്ലില്‍ കഴിയുന്നത്. പിടിച്ചുപറിക്കാരുള്‍പെട്ടവരാണ് ദിലീപിന്റെ സഹതടവുകാരായി ഉള്ളത്. 14 ദിവസത്തെ റിമാന്റിലാണ് ദിലീപിനെ ആലുവ സബ്ജയിലിലെത്തിച്ചത്.

മജിസ്‌ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചില്ല. സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് പോയത്.

ദിലീപിനെ പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ നല്‍കാന്‍ നിര്‍ദേശങ്ങള്‍ ലഭിച്ചില്ലെന്നും ദിലീപിനെ മറ്റ് അഞ്ച് തടവുകാര്‍ക്കാപ്പമാണ് പാര്‍പ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.