പുതുക്കിയ നിരക്കുകളുമായി ജിയോ; ഇത്തവണ ‘സര്‍പ്രൈസ്’ ഓഫര്‍

0
118

ജിയോയുടെ ധന്‍ ധനാ ധന്‍ അവസാനിക്കാന്‍ ആഴ്ചകള്‍ നിലനില്‍ക്കെ പുതുക്കിയ ഓഫറുകളുമായി വീണ്ടും കമ്പനി രംഗത്ത്. പഴയ ഓഫറുകളില്‍ നിന്നു വലിയ മാറ്റമില്ലാതെയാണ് പുതിയ നിരക്കും അവതരിപ്പിച്ചിരിക്കുന്നത്.

19 രൂപയുടെ പാക്കില്‍ തുടങ്ങി 9999 രൂപയുടെ പ്ലാന്‍ വരെയാണ് ജിയോയുടെ താരീഫ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 309 രൂപയുടെ ഓഫര്‍ തന്നെയാണ് ഇതില്‍ പ്രധാനമായും. ഇനി 309 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 56 ദിവസത്തേക്ക് 56 ജിബി ഡേറ്റയാണ് ലഭിക്കുക. 349 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 56 ദിവസത്തേക്ക് 20 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. വേഗപരിധി ഇല്ല എന്ന പ്രത്യേകതയും ഈ ഓഫറിനുണ്ട്.

399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുകയാണെങ്കില്‍ 84 ജിബി ഡേറ്റ 84 ദിവസത്തേക്ക് ലഭിക്കും. പ്രതിദിനം 1 ജിബി ഡേറ്റ 4ജി വേഗതയില്‍ ഉപയോഗിക്കാം. 509 പ്ലാനിന്റെ കാലാവധി 28 ദിവസത്തില്‍ നിന്ന് 56 ദിവസമായി നീട്ടി. ദിവസം 2ജിബി 4ജി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും.

കൂടാതെ 19 രൂപയുടെ പാക്കേജും പുതിയ പ്ലാനില്‍ ഉണ്ട്. ഇതനുസരിച്ച് ഒരു ദിവസത്തേക്ക് പരിധിയില്ലാ വോയ്‌സ് കോളുകള്‍ ലഭിക്കും. ഇതില്‍ കേവലം 200 എംബി മാത്രമാണ് ഡേറ്റ ലഭിക്കുക. ഇതിനു പുറമെ 49, 96, 149 പാക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.