ഫാ.ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ട് : യമന്‍ സര്‍ക്കാര്‍

0
555

യമനിൽ നിന്ന് കലാപകാരികൾ തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരനായ ഫാ. ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ. ഇന്ത്യാ സന്ദർശനത്തിന് ഡൽഹിയിലെത്തിയ യെമൻ ഉപപ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടാണ് ഇക്കാര്യമറിയിച്ചത്. ടോം ഉഴുന്നാലിൻറെ മോചനത്തിനായി എല്ലാം ചെയ്യുന്നുണ്ടെന്നും യെമൻ ഉപപ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പാലാ രാമപുരം സ്വദേശിയായ ഫാദർ ടോമിനെ കഴിഞ്ഞ മാർച്ച് നാലിനാണ് തട്ടിക്കൊണ്ടു പോയത്. യമനിലെ ഏദനിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തിൽ എത്തിയ കലാപകാരികൾ കന്യാസത്രീകളെ കൊലപ്പെടുത്തുകയും ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുകയും ആയിരുന്നു.