മുകേഷിനേയും ചോദ്യം ചെയ്യാം: കോടിയേരി

0
108

നടനും എംഎല്‍എയുമായ മുകേഷിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ പോലീസിനു നല്കിയിട്ടുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിനു സാധിച്ചെങ്കില്‍ കേസുമായി ബന്ധമുള്ള മറ്റുള്ളവരെയും പോലീസിനു പിടികൂടാനും പ്രതിചേര്‍ക്കാനും സാധിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായ പ്രതികരണമായിരുന്നുവെന്നും അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ യാഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമായിരുന്നെന്നും കോടിയേരി അഭിപ്രായപ്പെട്ടു.