വമ്പന്‍ സ്രാവ് വലയില്‍ വീണതോടെ തന്റെ പ്രതിയുടെ കാര്യത്തില്‍ ആശ്വാസമുണ്ടായതായി അഡ്വ. ബി.എ.ആളൂര്‍. ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട പ്രധാന കണ്ണികള്‍ പുറത്തുനില്ക്കുമ്പോള് തന്റെ പ്രതിയുടെ ജാമ്യാപേക്ഷ കൊടുക്കുന്നതില്‍ ഭയമുണ്ടായിരുന്നു. ദീലീപിന്റെ അറസ്റ്റോടെ അത് മാറിയെന്നും ആളൂര്‍ പറയുന്നു.
അങ്കമാലി കോടതിയില്‍ 18ന് പള്‍സുനിയുടെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുമെന്നും ആളൂര്‍ പറഞ്ഞു.
ജയിലിനുള്ളിലെ ഫോണ്‍വിളി കേസ്സുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയതായും ദിലീപ് അകത്തായതോടെ പ്രതിസ്ഥാനത്ത് സുനില്കുമാറിനുപുറമെ കൂടുതല്പേരുള്പ്പെട്ടതായി വെളിവാകുകയാണെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.