ശാസ്ത്രി കാത്തിരിക്കം: പരിശീലകനായിട്ടില്ലെന്ന് ബിസിസിഐ

0
85

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്റെ ഇനിയും തീരുമാനമായിട്ടില്ലെന്ന് ബിസിസിഐ. ഇന്ത്യൻ ടീം പരിശീലകനാകാൻ രവി ശാസ്ത്രി ഇനിയും കാത്തിരിക്കണം. ശാസ്ത്രിയെ പരിശീലകനായി തിരഞ്ഞെടുത്തെന്ന് ആദ്യം വാർത്ത വന്നെങ്കിലും പിന്നീട് പരിശീലകന്റെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി വ്യക്തമാക്കി. ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ഇക്കാര്യം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.
രവി ശാസ്ത്രിയെ മുഖ്യ പരിശീലകനായി നിയമിക്കുന്നതിൽ ഗാംഗുലിക്കുള്ള അതൃപ്തിയാണ് പരിശീലകനെ പ്രഖ്യാപിക്കുന്നത് നീളാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ പരിശീലകനെ നിയമിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇതിനായി ക്രിക്കറ്റ് ഉപദേശക സമിതി കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണെ്, അമിതാഭ് ചാധരി വ്യക്തമാക്കി.

അടുത്ത ലോകകപ്പ് വരെ ഇന്ത്യൻ ടീമിന്റെ പരിശീലകനനായി രവി ശാസ്ത്രിയെ നിയമിച്ചുവെന്നാണ് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെട്ടിരുന്നത് രവി ശാസ്ത്രിക്ക് തന്നെയായിരുന്നു. സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി അദ്ദേഹത്തിന്റെ പേര് പരിഗണിക്കുകയും ചെയ്തിരുന്നു. സച്ചിന്റെ നിർബന്ധ പ്രകാരമാണ് രവി ശാസ്ത്രി അപേക്ഷ നൽകിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ക്യാപ്ടൻ വിരാട് കൊഹ്ലിയുടെ താൽപര്യവും ഇതുതന്നെയാണ്. കൊഹ്ലിയുമായി നല്ല അടുപ്പം പുലർത്തുന്ന വ്യക്തി കൂടിയാണ് ശാസ്ത്രി.