സൈനിക വിമാനം തകർന്നുവീണ് 16 പേർ മരിച്ചു

0
90

വാഷിംഗ്ടൺ: അമേരിക്കൻ സൈനിക യാത്രാ വിമാനം തകർന്നുവീണ് 16 പേർ കൊല്ലപ്പെട്ടു. യുഎസിലെ മിസിസിപ്പി ഡെൽറ്റ പ്രദേശത്താണ് എകെസി 130 എന്ന വിമാനം തകർന്നുവീണത്. വിമാനം അപകടത്തിൽ തകർന്നതോടെ സോയബീൻ പാടത്ത്    കാണാതായവർക്ക് വേണ്ടി വ്യാപകമായി തിരച്ചിൽ നടത്തിവരുന്നുണ്ട്. വിമാനത്തിൽ സഞ്ചരിച്ചിരുന്ന 16 പേരുടെ മൃതദേഹം കണ്ടെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ധനം തീർന്നതിനെ തുടർന്നാണ് വിമാനം 20,000 അടി ഉയരത്തിൽ വച്ച് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ വിമാനം തകരാനുള്ള കാരണങ്ങളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.