സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിക്കിഗൽറാണിയെ അസ്വസ്ഥമാക്കുന്നു

0
185

സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തന്നെ അസ്വസ്ഥയാക്കുന്നെന്ന് തമിഴ്,മലയാളം നടി നിക്കി ഗൽറാണി. തിരുവനന്തപുരത്ത് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ലിംഗം പെൺകുട്ടി മുറിച്ച വാർത്ത ചാനലുകളിലൂടെ ഞെട്ടലോടെയാണ് കണ്ടതെന്ന് താരം പറഞ്ഞു. എന്തായാലും ആ പെൺകുട്ടി ധാരമായ നിലപാടാണ് സ്വീകരിച്ചതെന്നും നിക്കി പറഞ്ഞു. രാജ്യത്തുടനീളം യുവാക്കൾ ലഹരിക്ക് അടിമപ്പെടുന്നുണ്ട്. അത് തന്നിൽ ഭീതി ജനിപ്പിക്കുന്നെന്നും നിക്കി വ്യക്തമാക്കി. ലഹരിക്ക് അടിമപ്പെടുന്നവരാണ് പലപ്പോഴും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത്.

ഇന്നത്തെ പെൺകുട്ടികൾക്ക് പ്രതിസന്ധികളിൽ തളരാതെ, അതിനെ തരണം ചെയ്യാനുള്ള കഴിവുണ്ട്. തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത നന്നേ ചെറുപ്പത്തിലേ ആർജ്ജിക്കണം. മാതാപിതാക്കളും ബന്ധുക്കളും അതിന് സഹായിക്കണമെന്നും നിക്കി പറയുന്നു. സിനിമയിലും ജീവിതത്തിലും തനിക്ക് വഴികാട്ടി ചേച്ചി സഞ്ജനയാണ്. നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിയുന്നതും പ്രേക്ഷകരുടെ സ്‌നേഹം അനുഭവിക്കാൻ കഴിയുന്നതും അതുകൊണ്ടാണ്. ഇന്ന നായകൻമാർക്കൊപ്പമേ അഭിനയിക്കൂ എന്ന വേർതിരിവൊന്നും ഇല്ലെന്നും കഥാപാത്രത്തെ കുറിച്ച് മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും നിക്കി വ്യക്തമാക്കി. സിനിമയിൽ ശ്രീദേവിയെയാണ് നിക്കി ആരാധിക്കുന്നത്. ജീവിതത്തിൽ മദർതെരേസ, ജയലളിത, ഇന്ദിരാഗാന്ധി.

പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് പലപ്പോഴും പലരും മോശമായ പ്രതികരണങ്ങൾ നടത്താറുണ്ട്. തനിക്ക് കംഫർട്ടബിളായ വേഷങ്ങൾ മാത്രമേ അണിയൂ എന്നും കറുപ്പും വെളുപ്പും കലർന്ന വസ്ത്രങ്ങളാണ് ഇഷ്ടം. ഇവിടുത്തെ പെൺകുട്ടികളെ വിമർശിക്കുന്നവർ യൂറോപ്യൻ രാജ്യങ്ങളിൽ പോയാൽ ഏതെങ്കിലും സ്ത്രീകളെ ഉപദ്രവിക്കുമോ, ഇല്ല. കാരണം അവിടങ്ങളിലെ നിയമം ശക്തമാണ്. നമ്മുടെ നാട്ടിൽ നിയമം നടപ്പാക്കുന്നതിൽ വീഴ്ച സംഭവിക്കുന്നെന്നും താരം ചൂണ്ടിക്കാട്ടി.