അപ്രിയ നായകനെതിരെ 11 വകുപ്പുകള്‍; 20 വര്‍ഷം വരെ തടവ് ലഭിക്കാം

0
114

ഗൂഢാലോചന എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല പോലീസ് മലയാള സിനിമയിലെ പുതിയ അപ്രിയ നായകന് എതിരായി ചുമത്തിയ വകുപ്പുകള്‍. 20 വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന ഐ.പി.സി 376 ഡി അടക്കം പതിനൊന്നു വകുപ്പുകള്‍ ആണ് പോലീസ് ചാര്‍ജ് ഷീറ്റില്‍ എഴുതി ചേര്‍ത്തിരിക്കുന്നത് …

ഐപിസി 120 (ബി) ഗൂഢാലോചന (ഐടി നിയമം)

ഐപിസി 506 (1) ഭീഷണിപ്പെടുത്തൽ– 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം

ഐപിസി 366 തട്ടിക്കൊണ്ടുപോകൽ– 2 വർഷം വരെ തടവ്ശിക്ഷ ലഭിക്കാം

ഐപിസി 376 (ഡി) കൂട്ടബലാത്സംഗം– 20 വർഷം വരെ തടവ്ശിക്ഷ ലഭിക്കാം

ഐപിസി 67(എ) അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ
4 വർഷം വരെ തടവ്ശിക്ഷ ലഭിക്കാം

ഐപിസി 66 (ഇ) സ്വകാര്യതയെ ലംഘിക്കൽ– 3 വർഷം വരെ തടവ്ശിക്ഷ ലഭിക്കാം

ഐപിസി 201 തെളിവ് നശിപ്പിക്കൽ– 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം

ഐപിസി 411 മോഷണമുതൽ കൈവശം സൂക്ഷിക്കൽ– 3 വർഷം വരെ തടവ്ശിക്ഷ ലഭിക്കാം

ഐപിസി 212 കുറ്റവാളിയെ സംരക്ഷിക്കൽ– 5 വർഷം വരെ തടവ്ശിക്ഷ ലഭിക്കാം

ഐപിസി 34 ഒരേ ലക്ഷ്യത്തോടെ കുറ്റം ചെയ്യൽ

ഐപിസി 342 അന്യായമായി തടങ്കലിൽ വയ്ക്കൽ-ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം

പോലീസ് ദിലീപിനെതിരെ കണ്ടെത്തിയ തെളിവുകള്‍ ഇവയാണ്.

  • പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് കത്തെഴുതി. ഒമ്പതാം പ്രതി വിഷ്ണു ഇത് കൈമാറാൻ ദിലീപിന്റെ വീട്ടിലെത്തി. അവിടെ ഇല്ലാതിരുന്നതിനാൽ സഹോദരന്റെ കൈയിൽനിന്ന് മാനേജർ അപ്പുണ്ണിയുടെ നമ്പർ വാങ്ങി ഫോൺ വിളിച്ച് വിവരങ്ങൾ അറിയിച്ചു.സുനി ജില്ലാജയിലിലെ കോയിൻ ബോക്‌സിൽനിന്ന് അപ്പുണ്ണിയെ വിളിച്ചു. 20 ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. ഇക്കാലയളവിൽ കേസ് ഒതുക്കാനാണ് ശ്രമിച്ചത്.
  • ഒന്നരക്കോടി രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം മഞ്ജുവാര്യരെ അറിയിച്ചതാണ് പ്രകോപനത്തിനു കാരണം.
  • എം.ജി. റോഡിലെ ഹോട്ടൽ അബാദ് പ്ലാസയിലെ 410ാം മുറിയിലാണ് ആദ്യ ഗൂഢാലോചന നടന്നത്. അബാദ് പ്ലാസയിൽ ദിലീപ് താമസിച്ചതിന് തെളിവായി ബില്ലുകളും രജിസ്റ്റർ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ സമയം ദിലീപിനെ സന്ദർശിച്ചവരുടെ പേരുകളും കിട്ടി.
  •  ജോർജേട്ടൻസ് പൂരം സിനിമയുടെ തൃശ്ശൂരിലെ ലൊക്കേഷനിൽ പൾസർ സുനിയും ദിലീപും കണ്ടു. ഇത് സ്ഥിരീകരിക്കുന്ന മൊഴികളും ഫോട്ടോയും കിട്ടിയിട്ടുണ്ട്.
  • കഴിഞ്ഞ നവംബർ എട്ടിന് തോപ്പുംപടി സ്വിഫ്റ്റ് ജങ്ഷനിൽ ഇരുവരും കണ്ട് സംസാരിച്ചു. തൃശ്ശൂരിൽ ജോയ്‌സ് പാലസ് ഹോട്ടലിന്റെ വളപ്പിൽ ദിലീപിന്റെ ബി.എം.ഡബ്ല്യു. കാറിലിരുന്നും സംസാരിച്ചു. ഹോട്ടലിലെ രജിസ്റ്ററിൽ സുനി പേരു രേഖപ്പെടുത്തിയിട്ടുണ്ട്. കാർ നമ്പർ 5445 ആണ്. എന്നാൽ ഇത് തെറ്റിച്ച് 5225 എന്നാണ് എഴുതിയിരിക്കുന്നത്.
  •  സുനി ജയിലിൽനിന്നെഴുതിയ കത്തിൽ നമ്പർ സൂചിപ്പിച്ചിട്ടുണ്ട്. തൊടുപുഴ ശാന്തിഗിരി കോളേജിലെ ലൊക്കേഷൻ, തൃശ്ശൂർ ടെന്നീസ് ക്ലബ്ബിനു മുന്നിൽ നിർത്തിയിരുന്ന കാരവൻ, എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410ാം നമ്പർ മുറി എന്നിവിടങ്ങളിൽ വെച്ചും ഇവർ സംസാരിച്ചു. ഒറിജിനൽ വീഡിയോ വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടു.
  •  നടി ആക്രമിക്കപ്പെട്ട കാര്യം അറിയിക്കാൻ ദിലീപിനെ നിർമാതാവ് ആന്റോ ജോസഫ് വിളിച്ചിരുന്നു. 12 സെക്കൻഡിൽ ദിലീപ് ഫോൺ കട്ട് ചെയ്തു. ഇത് സംശയകരമായിരുന്നു.
  • നടി ആക്രമിക്കപ്പെട്ട വിവരം രാവിലെ ഒമ്പതിനാണ് അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ ആദ്യ മൊഴി. വിഷയം നേരത്തേതന്നെ നിർമാതാവ് ആന്റോ ജോസഫ് ദീലിപിനെ വിളിച്ച് അറിയിച്ചിരുന്നു.
  •  താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ പരിപാടിക്ക് പൾസർ സുനിക്ക് വി.ഐ.പി. പാസ് കിട്ടിയത് ദിലീപിന്റെ സഹായത്താലാണ്.