അമർനാഥ് ആക്രമണം അപലപനീയം: രാഷ്ട്രപതി

0
77

ജമ്മുകശ്മീരിൽ അമർനാഥ് തീർഥാടകർക്കു നേർക്കുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും സംഭവത്തിൽ താൻ അതീവ ദുഃഖിതാനാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. നീതീകരിക്കാനാവാത്ത സംഭവമാണ് നടന്നത്. ഭീകരതയ്‌ക്കെതിരെ കൂട്ടായ പോരാട്ടം ഉണ്ടാവണമെന്നും രാഷ്ട്രപതി വ്യക്തമാക്കി. ജമ്മു കശ്മീർ ഗവർണർ എൻ.എൻ.വോറയ്ക്ക് അയച്ച കത്തിലാണ് ആക്രമണത്തെ അപലപിക്കുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കിയത്.

ഇത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് ഇതിന് നേതൃത്വം നൽകുന്ന ഭീകരസംഘടനകളെ കൂട്ടായ ചെറുത്തു നിൽപിലൂടെ തകർക്കണം, ആക്രമണത്തിന് നേതൃത്വം നൽകിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

ആക്രമണത്തതിൽ പരിക്കേറ്റവർക്ക് വേണ്ട ചികിത്സാ സഹായങ്ങൾ നൽകണമെന്ന് നിർദേശിച്ച രാഷ്ട്രപതി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചമറിയിക്കുന്നുവെന്നും അറിയിച്ചു.