ആധാര്‍ ഇനി ബാങ്കുകള്‍ വഴിയും

0
59

ബാങ്കുകള്‍ വഴി ആധാറെടുക്കാനുള്ള സംവിധാനം നിലവില്‍ വരുന്നു. സ്വകാര്യ-പൊതുമേഖല ബാങ്കുകള്‍ വഴിയാണ് ഈ സംവിധാനം പുറത്തുവരുന്നത്. ഇതോടൊപ്പം ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ബാങ്കുകളില്‍ സാധ്യമാകുന്നു.

ഇതുവഴി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആധാറെടുക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് ബാങ്ക് ചെയ്യുന്നത്. ഇതിനായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിയമത്തില്‍ ഭേദഗതി വരുത്തിയേക്കും. അടുത്തടുത്തുള്ള അഞ്ചോ ആറോ ശാഖകളിലൊന്നിലാകും ഇതിനുള്ള സൗകര്യമൊരുക്കുക.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അവസാന തീയതി ഡിസംബര്‍ 31 ആയിരുന്നു. ഇതിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ടുകള്‍ ബ്ലോക്കാക്കുകയും ചെയ്യും. ആധാര്‍ ലിങ്ക് ചെയ്താല്‍മാത്രമേ പിന്നീട് ആ അക്കൗണ്ട് ഉപയോഗിക്കാനാകൂ.