ഡല്‍ഹിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയെന്ന് സംശയിക്കുന്ന കണ്ണൂര്‍ സ്വദേശി പിടിയില്‍. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് ഇയാളെ പിടികൂടിയത്.
സിറിയയില്‍ നിന്ന് വരികയായിരുന്ന ഇയാളെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡല്‍ഹി പോലീസിലെ പ്രത്യേക വിഭാഗം കസ്റ്റഡിയിലെടുത്തത്.
വ്യാജ പാസ്പോര്‍ട്ടും ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ സിറിയയില്‍ നിന്ന് നാടുകടത്തിയതാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.