കലാപത്തിന്റെ വ്യാജ ചിത്ര പ്രചരണം : ബംഗാള്‍ ബിജെപി നേതാവ് അറസ്റ്റില്‍

0
87

ബംഗാള്‍ കലാപത്തിനിടെ വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. പാര്‍ട്ടിയുടെ ഐ.ടി സെല്‍ സെക്രട്ടറി കൂടിയായ തരുണ്‍ സെന്‍ഗുപ്തയാണ് അറസ്റ്റിലായത്. ബംഗാളില്‍ വ്യാജ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചതിന് നടപടി നേരിടുന്ന നാലാമത്തെ ബി.ജെ.പി നേതാവാണ് തരുണ്‍ സെന്‍ഗുപ്ത. മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമുദായിക കലാപം ഉണ്ടാക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നോര്ത്ത് 24 പര്ഗാ്‌നയിലെ ബസിര്‍ ഹട്ടില്‍ മുസ്ലിംകള്‍ ഹിന്ദു സ്ത്രീയെ അധിക്ഷേപിക്കുന്നു എന്ന തല വാചകത്തോടെ ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഭോജ്പുരി സിനിമയില്‍ നിന്നുള്ള രംഗമാണിതെന്ന് പശ്ചമി ബംഗാള്‍ പോലീസ് വ്യക്തമാക്കുകയും ചിത്രം പ്രചരിച്ചവരെ പിടികൂടുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിലെ ബസിര്‍ഹതിലെതെന്ന പേരില്‍ ഗുജറാത്ത് കലാപത്തിന്റെയ ഫോട്ടോ പ്രചരിപ്പിച്ചതിന് ബി.ജെ.പി ദേശീയ വകതാവ് നൂപുര്‍ ശര്‍മയെ പാര്‍ട്ടി ശകാരിച്ചിരുന്നു. ഒരു വിദ്യാര്‍ഥി നടത്തിയ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ബസീറ സബ് ഡിവിഷനിലെ ബദുരിയയില്‍ സംഘര്‍ഷമുണ്ടായത്. ഒരു മതത്തിന്റെ വിശുദ്ധകേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് 11ാം ക്ലാസ് വിദ്യാര്‍ഥി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.