കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

0
80

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഹിസ്ബുല്‍ ഭീകരര്‍ കൊല്ലപ്പെട്ടു.
ബുദ്ഗാമിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവരില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെടുത്തു.

റാഡ്പഗ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെ തുടങ്ങിയ ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഹിസ്ബുല്‍ മുജാഹുദിന്‍ ഭീകരരെ വധിച്ചത്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

സിആര്‍പിഎഫ്, രാഷ്ട്രീയ റൈഫിള്‍സ്, പൊലീസ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തിയത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുല്‍വാമ, ബന്ദിപോര, പൂഞ്ച് മേഖലകളില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.