സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ സര്‍വീസ് ദൂര പരിധി കൂട്ടുന്നു. പാലാരിവട്ടത്ത് നിന്നും മഹാരാജാസിലേക്കാണ് സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത്. ഇതിന്റെ പ്രാഥമിക ഘട്ടമെന്ന നിലയ്ക്ക് പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള റൂട്ടില്‍ ജൂലൈ 14 വെള്ളിയാഴ്ച ട്രയല്‍ റണ്‍ നടത്തും.
അഞ്ചു സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസ്സി, എം.ജി. റോഡ്, മഹാരാജാസ് കോളേജ് എന്നിവയാണ് ഈ സ്റ്റേഷനുകള്‍. പേട്ട വരെയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്.