ഗംഗയുടെ പുനരുജ്ജീവനം: 31 കൊല്ലത്തിനിടെ ചിലവഴിച്ചത് 4800 കോടി

0
88

 

ഗംഗാനദിക്കായി കേന്ദ്രം ചിലവിട്ടത് 4800 കോടി. 1986 മുതല്‍ 2017 ജൂണ്‍ 30 വരെയുള്ള 31 കൊല്ലം ചിലവഴിച്ച തുകയാണ് സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരിക്കുന്നത്.

1986 ജനുവരി 14ന് ആണ് ഗംഗാ ആക്ഷന്‍ പ്ലാന്‍ (ജിഎപി) പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി മുന്നോട്ടുവച്ചത്. 6788.78 കോടി രൂപയാണ് ജിഎപിയ്ക്കായി അനുവദിച്ചിട്ടുള്ളത്.

ഇതില്‍ 4864.48 കോടി രൂപയാണ് ജൂണ്‍ 30 വരെ ചെലവഴിച്ചത്. 1924.30 കോടി രൂപ ശേഷിക്കുന്നുവെന്നും പരിസ്ഥിതിവനം മന്ത്രാലയം അറിയിച്ചു.