ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

0
119

വില്ലേജ് ഓഫീസില്‍ കരം സ്വീകരിക്കാത്തതിന്റെ പേരില്‍ തൂങ്ങി മരിച്ച കാവില്‍പുരയിടത്തില്‍ ജോയ്‌യുടെ ബാങ്ക് വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ബാധ്യതകള്‍ തീര്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക അനുവദിക്കുന്നത്.

ജോയിയുടെ കുടുംബത്തിന് ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൂടാതെ മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ പൂഴിത്തോട് യൂണിയന്‍ ബാങ്കില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്.

ഈ രണ്ട്  ബാധ്യതകളും തീര്‍ക്കാനുളള തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഭൂമിയുടെ തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.