ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല, താനല്ല ദിലീപിന് സുനിയെ പരിചയപ്പെടുത്തിയത്; മുകേഷ്

0
222


നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ പോലീസ് തന്നെ വിളിച്ചിട്ടില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. താനല്ല ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതെന്നും മുകേഷ് പറഞ്ഞു. കനത്ത സുരക്ഷയാണ് മുകേഷിന് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നു രാവിലെ വളളിക്കീഴ് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് മുകേഷ് ആദ്യം പങ്കെടുത്തത്. നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുകേഷ് പരപാടിക്കെത്തിയത്. പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് മുകേഷാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. സ്‌കൂള്‍ വിദ്യാര്‍തഥികള്‍ക്കുളള കരിയര്‍ ഗൈഡന്‍സ് പരിപാടിയിലാണ് മുകേഷ് പങ്കെടുത്തത്.

പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ്  പോലീസ് സംരക്ഷണം ശക്തമാക്കിയത്. മുകേഷിനെ ആര്‍പ്പ് വിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. അതേസമയം, മുകേഷിനെതിരെയുളള പ്രതിഷേധം തുടരുമെന്ന് യു.ഡി.എഫ്. അറിയിച്ചു.