ജിഗ്‌നേഷ് മേവാനി പൊലീസ് കസ്റ്റഡിയില്‍

0
91

ദലിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനിയെയും 100 പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദലിത് അധികാര്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ അസാദി കുഞ്ച് എന്ന പേരില്‍ നടത്തിയ മാര്‍ച്ച് മേശനയില്‍ നിന്ന് ആരംഭിച്ച് രണ്ട് മണിക്കൂറിനകമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മാര്‍ച്ച് പൊലീസ് തടഞ്ഞത്. മാര്‍ച്ചിന് അനുവാദം നല്‍കിയിരുന്നില്ലെന്ന് ഭരണകൂടം അറിയിച്ചു. ദലിതര്‍ക്ക് നേരെ പശുസംരക്ഷകര്‍ നടത്തുന്ന അതിക്രമങ്ങളിലും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധ സമീപനത്തിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. നേരത്തെ ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറും മേവാനിയും മേശാനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്ത് വന്നാലുടന്‍ മാര്‍ച്ചുമായി മുന്നോട്ട് പോവുമെന്ന് ദലിത് അധികാര്‍ മഞ്ചിന്റെ പ്രവര്‍ത്തകര്‍ അറിയിച്ചു.