ജിയോ ഓഫര്‍ തരംഗം: ഓഹരി വില ഉയര്‍ന്ന നിലവാരത്തില്‍

0
166

ഒമ്പതു വര്‍ഷത്തെ മികച്ച ഉയരം കുറിച്ചുകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. രാവിലത്തെ വ്യാപരത്തില്‍ ബിഎസ്ഇയില്‍ രണ്ട് ശതമാനം ഉയര്‍ന്ന് ഓഹരി വില 1525 രൂപയിലെത്തി.

റിലയന്‍സ് ജിയോയുടെ പുതിയ താരിഫ് പുറത്തുവന്നതോടുകൂടിയാണ് ഓഹരി വില വര്‍ദ്ധിച്ചത്. നേരത്തെ ജിയോ 399 രൂപ ചാര്‍ജ് ചെയ്തവര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ ഉപയോഗം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ കാലാവധി അവസാനിക്കുന്ന സമയത്താണ് 309 രൂപയുടെ പുതിയ പ്ലാന്‍ ജിയോ അവതരിപ്പിച്ചത്.

പുതിയ പ്ലാന്‍ പ്രകാരം പ്രതിദിനം ഒരു ജിബി കണക്കില്‍ രണ്ട് മാസമാണ് കാലാവധി. 2008 ജനുവരി 17 ന് ശേഷം ഓഹരി വില ഇത്രയും കുതിക്കുന്നത് ഇതാദ്യമായാണ്.