ഡാറ്റ്സന്‍ റെഡിഗോ 1.0 ലിറ്റര്‍ ബുക്കിങ് ആരംഭിച്ചു .നിസ്സാന്‍, ഡാറ്റ്സണ്‍ ഡീലര്‍ഷിപ്പുകളില്‍ 10,000 രൂപ നല്കി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡാറ്റ്സന്‍ റെഡി ഗോ 1.0 എല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ കഴിയും, ബുക്കിങ്ങ് തുക തിരികെ ലഭിക്കുന്നതാണ് . പുതിയ വാഹനങ്ങളുടെ വിതരണം ജൂലൈ 26 മുതല്‍ ആരംഭിക്കും.
ഇന്റലിജന്റ് സ്പാര്‍ക്ക് ഓട്ടോമാറ്റിക് ടെക്നോളജി (ഐഎസ്എടി), 1.0 എല്‍ ലിറ്റര്‍ 3 സിലിണ്ടര്‍ ഇന്ധന ക്ഷമതയുള്ള എന്ജിന്, അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് എന്നിവയാണ് ഡാറ്റ്സന്‍ റെഡി ഗോ 1.0 എല്‍ ഉപയോഗിച്ചിരിക്കുന്നത്.
2016 ജൂണില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ റെഡി ഗോ മികച്ച ഗ്രൌണ്ട് ക്ലിയറന്സോടും (185 മില്ലി മീറ്റര്‍) ഉയര്‍ന്ന സീറ്റിങ്ങോടും കൂടിയ നിലവാരമുള്ള ഹാച്ച്ബാക്കാണ്.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഡാറ്റ്സന്‍ ഇന്ത്യ ആപ്ലിക്കേഷനില്‍ റെഡി ഗോ 1.0 എല്‍ നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഡാറ്റ്സന്‍ ഇന്ത്യയെ കുറിച്ചും അതിന്റെ ഉല്പന്ന ശ്രേണിയെ കുറിച്ചും ഉള്ള കൂടുതല്‍ വിവരങ്ങള്‍ https://www.datsun.co.in/ ല്‍ ലഭ്യമാകും.